Pudukad News
Pudukad News

തപാല്‍ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; 28,740 തസ്തികകളിലേക്ക് വിജ്ഞാപനമായി


ഇന്ത്യ പോസ്റ്റ് രാജ്യത്തുടനീളമുള്ള വിവിധ തപാല്‍ സർക്കിളുകളിലായി 28,740 ഗ്രാമീണ്‍ ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഗ്രാമീണ്‍ ഡാക് സേവക് എന്നീ വിഭാഗങ്ങളിലായാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് 2026 ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈ റിക്രൂട്ട്‌മെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് പ്രത്യേകമായി എഴുത്തുപരീക്ഷകള്‍ ഇല്ല എന്നതാണ്. പത്താം ക്ലാസ് പരീക്ഷയില്‍ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് 18 നും 40 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. ബിപിഎം തസ്തികയില്‍ 12,000 രൂപ മുതല്‍ 29,380 രൂപ വരെയും, എബിപിഎം/ജിഡിഎസ് തസ്തികകളില്‍ 10,000 രൂപ മുതല്‍ 24,470 രൂപ വരെയുമാണ് മാസശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

വിജ്ഞാപനം ജനുവരി 31-ന് പുറത്തിറങ്ങുന്നതോടെ അപേക്ഷാ നടപടികള്‍ ആരംഭിക്കും. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16-മാണ്. സമർപ്പിച്ച അപേക്ഷകളില്‍ തിരുത്തലുകള്‍ വരുത്താൻ ഫെബ്രുവരി 18, 19 തീയതികളില്‍ സൗകര്യമുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് ലിസ്റ്റ് 2026 ഫെബ്രുവരി 28-ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഇതൊരു സുവർണ്ണാവസരമാണ്.



ഒരു കമന്റ്

  1. എനിക്ക് 44 വയസ്സായി SSLC പാസ് ആണ് എനിക്ക് എന്തെങ്കിലും ചാൻസ് ഉണ്ടോ ഈ ജോലി ലഭിക്കാൻ

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price