സംസ്ഥാനത്ത് കെ- സ്റ്റോറുകളായി മാറിയ റേഷൻ കടകള്‍ വഴി ഇനി ബാങ്കിങ് ഇടപാടുകളും നടത്താം. കെ- സ്റ്റോറുകള്‍ വഴി പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാൻ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി.ഇതിന്റെ ഭാഗമായി എസ്.ബി.ഐ ഉള്‍പ്പെടെ 19 പ്രമുഖ ബാങ്കുകളുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സാധാരണക്കാർക്ക് വീടിനടുത്ത് തന്നെ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രാഥമിക ഘട്ടത്തില്‍ 10,000 രൂപ വരെയുള്ള പണമിടപാടുകളാണ് കെ-സ്റ്റോറുകള്‍ വഴി അനുവദിക്കുക. ആധാർ അധിഷ്ഠിത പേയ്മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) വഴിയാണ് ഈ സേവനം ലഭ്യമാവുക. അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കാനും ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാനും ഇതിലൂടെ സാധിക്കും. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ സുരക്ഷിതമായ ഇടപാടുകള്‍ ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് 2,200ലധികം റേഷൻ കടകള്‍ കെ-സ്റ്റോറുകളായി മാറിക്കഴിഞ്ഞു. നിലവില്‍ പാസ്പോർട്ട് അപേക്ഷകള്‍, ആധാർ സേവനങ്ങള്‍, ബില്‍ അടവ് തുടങ്ങിയ സേവനങ്ങള്‍ കെ-സ്റ്റോർ വഴി ലഭ്യമാണ്.
അഭിനന്ദനങ്ങൾ👍👍👍😂😂
മറുപടിഇല്ലാതാക്കൂ