Pudukad News
Pudukad News

പോലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിൽ ആക്രമണം; ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ


മതിലകം കൂളിമുട്ടം ഭജന മഠം സ്വദേശി ഇളയാരംപുരയ്ക്കൽ വീട്ടിൽ പ്രശോഭിനെ  ഇടിവള കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പ്രതി അറസ്റ്റിൽ. കൂളിമുട്ടം ഭജനമഠം സ്വദേശി കൂരംപുരക്കൽ വീട്ടിൽ അഖിൽ (33)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
2004 നവമ്പറിൽ  പ്രതി പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ റിമാൻ്റിൽ കഴിഞ്ഞിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് പ്രതി വീണ്ടും പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
അഖിൽ മതിലകം കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലായി അഞ്ച് വധശ്രമക്കേസിലും രണ്ട് അടിപിടി കേസിലും അടക്കം ഏഴ് ക്രിമിനൽ കേസിലെ പ്രതിയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price