Pudukad News
Pudukad News

21.75 പവൻ, മൊത്തം കല്ലുകള്‍ പതിച്ച അതിമനോഹര സ്വര്‍ണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച്‌ തൃശൂരിലെ വ്യവസായി


ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ച്‌ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപന ഉടമ.തൃശൂരിലെ പ്രമുഖ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിന്‍റെ ഭാര്യ സിനി അജയകുമാറാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം ക്ഷേത്ര നടതുറന്ന നേരത്തായിരുന്നു സമർപ്പണം. കൊടിമര ചുവട്ടില്‍ നടന്ന ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുണ്‍കുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി. ചടങ്ങില്‍ അജയകുമാറിന്റെ കുടുംബത്തിനൊപ്പം ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കല്‍, സി എസ് ഒ മോഹൻകുമാർ എന്നിവരും പങ്കെടുത്തു.വിശേഷ ദിവസങ്ങളില്‍ വിഗ്രഹത്തില്‍ ചാർത്താൻ പാകത്തിലാണ് കിരീടം നിർമ്മിച്ചിരിക്കുന്നത്. പതിച്ച കല്ലുകള്‍ അടക്കം 174 ഗ്രാം (21.75 പവൻ) (തൂക്കം വരുന്നതാണ് കിരീടം. സമർപ്പണത്തിന് രശീതി നല്‍കിയിട്ടുണ്ട്. വഴിപാട് സമർപ്പണം നടത്തിയ സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price